പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ഇടിത്തീ, ടോൾ പിരിയ്ക്കാൻ കമ്പനി, 17ന് പിരിവ് തുടങ്ങും 

Published : Feb 15, 2025, 08:08 PM ISTUpdated : Feb 15, 2025, 09:13 PM IST
പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ഇടിത്തീ, ടോൾ പിരിയ്ക്കാൻ കമ്പനി, 17ന് പിരിവ് തുടങ്ങും 

Synopsis

ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.

തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈ മാസം 17 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാണ് ടോള്‍ ഈടാക്കുക. പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. ഇത് വരെ രണ്ടായിരത്തോളം പേര്‍ സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.

Read More... പന്നിയങ്കര ടോള്‍; ഒരുമാസം സൗജന്യമായി പോകുന്നത് 9000 വാഹനങ്ങളെന്ന് കരാർ കമ്പനി

ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി അഞ്ചിന് മുമ്പ് യോഗം വിളിക്കുമെന്ന് പി.പി. സുമോദ് എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ യോഗം നടന്നില്ല.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്