കൊവിഡ് 19; കോഴിക്കോട് ജില്ലയില്‍ ഇതുവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയത് 228,99 പേര്‍

By Web TeamFirst Published May 7, 2020, 8:32 PM IST
Highlights

പുതുതായി വന്ന 155 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ജില്ലയില്‍ 904 പേര്‍ നിരീക്ഷണത്തിലുണ്ട്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ 228,99 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. പുതുതായി വന്ന 155 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ജില്ലയില്‍ 904 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് വന്ന 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ ആണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.  

ഇന്ന് 94 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,213 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2060 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2030 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 153 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. കൊവിഡ് 19 പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ആരും ഇപ്പോള്‍ ചികിത്സയിലില്ല.      

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്ലൈനിലൂടെ 7 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 

മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഫോണിലൂടെ 74 പേര്‍ക്ക് സേവനം നല്‍കി. ജില്ലയില്‍ 2744 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8914 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
 

click me!