പ്രളയം തകര്‍ത്ത വിനോദസഞ്ചാരമേഖലയ്ക്ക് ഉയിര്‍പ്പ്; സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

Published : Aug 06, 2019, 06:59 PM ISTUpdated : Aug 06, 2019, 07:00 PM IST
പ്രളയം തകര്‍ത്ത വിനോദസഞ്ചാരമേഖലയ്ക്ക് ഉയിര്‍പ്പ്; സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

Synopsis

പ്രളയം കാരണം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുണ്ടായെങ്കിലും ഈ വര്‍ഷം ഇതേ കാലയളവില്‍ 182,320 സഞ്ചാരികളെ ആകര്‍ഷിച്ച് 8.74 ശതമാനം വളര്‍ച്ച കൈവരിച്ചു

തിരുവനന്തപുരം: പ്രളയത്തിനു മുന്‍പുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചാ നിരക്ക് വീണ്ടെടുത്ത് ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) കേരളത്തിലെത്തിയ വിദേശ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 14.81 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 639,271 സഞ്ചാരികളാണ് അധികമായെത്തിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.

പ്രളയം കാരണം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുണ്ടായെങ്കിലും ഈ വര്‍ഷം ഇതേ കാലയളവില്‍ 182,320 സഞ്ചാരികളെ ആകര്‍ഷിച്ച് 8.74 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 167,666 വിദേശ സഞ്ചാരികളായിരുന്നു എത്തിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും 15.05  ശതമാനം വളര്‍ച്ച നേടാനായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 41,49,122 ആഭ്യന്തര സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം 47,73,739  സഞ്ചാരികളെത്തിയത്. 2019 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ആകെ 46,12,937 വിനോദസഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 43,18,406 സഞ്ചാരികളുണ്ടായിരുന്നു. 

വിനോദസഞ്ചാരികളുടെ വര്‍ധനയില്‍ 1.71 ലക്ഷം പേരുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. 1.35 ലക്ഷം സഞ്ചാരികളുമായി ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്.  10,70,613 പേരാണ് എറണാകുളത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,98,784 ആയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 3,91,674 സഞ്ചാരികളെത്തിയ സ്ഥാനത്താണ് ഈ വര്‍ഷം 5,27,311 പേരെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാനായത്. കൊല്ലവും  തൃശൂരും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാ ജില്ലകളിലും വിനോദസഞ്ചാരികളുടെ വരവില്‍ വര്‍ധനവുണ്ടായി. മുന്‍ വര്‍ഷത്തെക്കാള്‍ 6,24,617 ആഭ്യന്തര വിനോദസഞ്ചാരികള്‍ അധികമായെത്തി യതിലൂടെയാണ് 15.05  ശതമാനം വളര്‍ച്ച നേടാനായത്. എറണാകുളത്ത് 1,57 ലക്ഷം ആഭ്യന്തര സഞ്ചാരികളും രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയില്‍ 1.31 ലക്ഷം പേരും കൂടുതലായെത്തി.

വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം അതിജീവിച്ചതുകൊണ്ടാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നേടാന്‍ കഴിഞ്ഞതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മത്സരാധിഷ്ഠിതമായ ടൂറിസം വിപണിയില്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ആഭ്യന്തര രാജ്യാന്തര വിപണികളില്‍ ഇതിനോടകം സമഗ്ര  വിപണന തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബര്‍ ഒഴിച്ച് മെയ് 2018 മുതല്‍ മാര്‍ച്ച് 2019 വരെയുള്ള പത്തുമാസക്കാലയളവിനുശേഷമാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വളര്‍ച്ച നേടാനായത്. മുന്‍വര്‍ഷം രണ്ടാം പാദത്തില്‍ ആകെ 16,7666 സഞ്ചാരികളുണ്ടായിരുന്നെങ്കില്‍  ഈ വര്‍ഷം 14,654  വിദേശ സഞ്ചാരികളാണ് ഇതേ കാലയളവില്‍ അധികമായി എത്തിയത്. പ്രളയം കാരണം വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും പ്രളയത്തെ അതിവേഗം അതിജീവിക്കാനായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍