തുണയായത് രാത്രി വൈകി വന്ന ആ ഫോൺ കോൾ, ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്

Published : Nov 09, 2025, 02:46 PM IST
Man attempt suicide

Synopsis

ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച് കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. യുവാവ് സുഖം പ്രാപിച്ചുവരുന്നു.

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വച്ച് വിഷം കഴിച്ച ശേഷം കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് രക്ഷിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പൊലീസിന് രാത്രി ലഭിച്ച സന്ദേശമാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചത്. യുവാവിൻ്റെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവ് സുഖം പ്രാപിച്ചുവരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ ആലപ്പുഴ ബീച്ചിലെത്തിയിട്ടുണ്ടെന്നും കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. വിവരം ലഭിച്ച ഉടൻ ടൂറിസം പൊലീസ് ആലപ്പുഴ ബീച്ചിൽ പരിശോധനക്കിറങ്ങി. ഇവർ തിരച്ചിൽ നടത്തിയ സമയത്ത് വിഷം കഴിച്ച ശേഷം കടലിൽ ചാടാനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ധനേഷും ഇന്ദ്രജിത്തും കോസ്റ്റൽ വാർഡനായ രഞ്ജിത്തും ഇയാളെ കണ്ടെത്തിയെങ്കിലും യുവാവിൻ്റെ സംസാരത്തിൽ പന്തികേട് തോന്നി. ഉടനെ മൂവരും ചേർന്ന് ഒരു ഓട്ടോറിക്ഷയിൽ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവാവിന് വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം