മധുരയിൽ നിന്ന് തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, സംഭവം മുണ്ടക്കയം ടൗണിൽ

Published : Feb 03, 2026, 05:47 AM IST
bus accident kottayam

Synopsis

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടം സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ബസിൽ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്‍റെ സീറ്റുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ബസിന് തീപിടിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മകൾ ആശുപത്രിയിൽ ചികിത്സയിൽ, പള്ളിമുക്കിൽ നിന്ന് ഓട്ടോ കയറി അമ്മ, ഇറങ്ങിയപ്പോൾ ബാഗ് മറന്നു വച്ചു; കൃത്യമായി കയ്യിലേൽപ്പിച്ച് ഓട്ടോ ഡ്രൈവർ
തലനാരിഴക്ക് ഒഴിവായത് വൻ അപകടം! തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയോടി, കളമശ്ശേരിയിൽ സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു