
മലപ്പുറം: മലപ്പുറത്ത് സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടു. ബസിലെ യാത്രക്കാർ അഞ്ച് മണിക്കൂറോളം റോഡിൽ കുടുങ്ങി. വഴിക്കടവ് - ബാംഗ്ലൂർ രാത്രികാല ടൂറിസ്റ്റ് ബസിൽ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബസ് തിരുനെല്ലി എത്തിയതോടെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഛർദ്ദിച്ച് ബോധം കെട്ട് ഉറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തലനാരിഴയ്ക്കാണ് വലിയ അപകടം സംഭവിക്കാതെ ബസിലെ യാത്രക്കാർ രക്ഷപ്പെട്ടത്. താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam