
കൊച്ചി: അനധികൃതമായി കൈവശം വെച്ച നൈട്രാസെപാം ഗുളികളമായി ഒരാൾ കൊച്ചിയിൽ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ എറണാകുളം എളംകുളം ഉദയ കോളനിയിൽ താമസിക്കുന്ന സുരേഷ്(43) ആണ് നൈട്രാസെപാം ഗുളികളമായി പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻാഫ് ടീം നടത്തിയ പരിശോധനയിലാണ് 62 ഗുളികകൾ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെഎ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയ്. നിരവധി കേസുകളിൽ പ്രതിയായ സുരേഷ് ഏറെ നാളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം നൽകുന്ന മരുന്ന് അനധികൃതമായി സംഘടിപ്പിച്ച് ലഹരി മരുന്നായി വിൽപ്പന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹനപരിശോധനയിൽ 19.65 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ സിയാദ് ആണ് അറസ്റ്റിലായത്. പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷും പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റെയിഞ്ച് ടീമും സർക്കിൾ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam