
കൊച്ചി: ചെറായി ബീച്ചിലെ റിസോർട്ടിന്റെ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ തമിഴ്നാട് സ്വദേശിനിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിള(38)യ്ക്കാണ് പാമ്പ് കടി ഏറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഭർത്താവായ വരുൺ, മകൾ വർഷ എന്നിവർക്കൊപ്പം ബീച്ച് സന്ദർശിക്കാൻ എത്തിയ ശർമിള റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
പാമ്പ് കടിയേറ്റതിനെ തുടർന്ന് യുവതിയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് കൂടുതൽ നിരീക്ഷണത്തിനായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആന്റി വെനം നൽകേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam