
മൂന്നാര്‍: രാജമലയില്‍ എത്തുന്ന വിനോസഞ്ചാരികള്‍ക്ക് ബഗ്ഗി കാറി കറങ്ങിനടന്ന് വരയാടുളെ കണ്ടുമടങ്ങാന്‍ അവസരമൊരുക്കി മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍. വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് പാര്‍ക്കിനുള്ളിലെ ഒന്നര കിലോമീറ്റര്‍ ദൂരം കണ്ടുമടങ്ങാന്‍
വനപാലകര്‍ ഈ സൗകര്യം ഒരുക്കിിരിക്കുന്നത്. ആയിരക്കണക്കിന് വിനോസഞ്ചാരികളാണ് ദിവസേന പാര്‍ക്കിലെത്തുന്നത്. ഇവരോടൊപ്പം എത്തുന്ന വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നടക്കാര്‍ കഴിയാത്തതിനാല്‍ പാര്‍ക്കിന്റെ യഥാര്‍ത്ത സൗന്തര്യം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന്റെ കീഴിലുള്ള ഇരവികുളം ദേശീയോദ്യാനത്തില്‍ കാറുകള്‍ എത്തിച്ചിരിക്കുന്നത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗി കാറില്‍ അഞ്ചുപേര്‍ക്ക് ഇരുന്ന് യാത്ര നടത്താം. ഒരു ട്രിപ്പിന് 500 രൂപയാണ് നിരക്ക്. ഇരവികുളം എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയ്ക്കാണ് ബഗ്ഗി കാറിന്റെ മേല്‍നോട്ടം. അടിമുടി മാറ്റത്തോടെയാണ് ഇരവികുളം ദേശീയോദ്യാനം ഇത്തവണ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പേപ്പറിന്റെ ഉപയോഗം പൂര്‍ണ്ണായി ഇല്ലാതാക്കാന്‍ ടിക്കറ്റുകള്‍ മുഴുവന്‍ ഓണ്‍ലൈനാക്കി. തിരക്ക് ഒഴിവാക്കാന്‍ ഹോട്ടല്‍ മുറികളില്‍ താമസിക്കുന്നവര്‍ക്ക് അതാതു ഹോട്ടലുകളില്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റുകള്‍ ബുക്കു ചെയ്യാം.
ബുക്കിംഗ് നടത്തുമ്പോള്‍ ലഭിക്കുന്ന സമയത്ത് അഞ്ചാംമൈലിലെത്തി പ്രവേശനം നേടാം. ഇരവികുളത്ത് ഈ സീസണില്‍ 100 നും 120 നും ഇടയില്‍ വരയാടിൻ കുഞ്ഞുങ്ങള്‍ പിറന്നതായാണ് ഏകദേശ കണക്ക്. പ്രജനനകാലം അവസാനിച്ചതോടെ ഇത്തവണത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രില്‍ 20 മുതല്‍ 25 വരെ നടത്തുമെന്ന് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ എന്‍.ജി.ഒ കളുടെയും സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നതെന്നും അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam