ഷോപ്പിങ് മാളിൽ നിയന്ത്രണം വിട്ട 'ടോയ് ബസ്', വീട്ടമ്മയുടെ ദേഹത്തേക്ക് ഇടിച്ചു കയറി, കാലിലൂടെ ബസ് കയറിയിറങ്ങി

Published : May 05, 2026, 09:03 PM IST
BUS ACCIDENT

Synopsis

മൂവാറ്റുപുഴ ഗ്രാൻഡ് സെൻട്രൽ മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് പായിപ്ര സ്വദേശിനിയായ വീട്ടമ്മയുടെ കാലൊടിഞ്ഞു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ മാളുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: മുവാറ്റുപുഴ നഗരത്തിലെ മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാല് ഒടിഞ്ഞു. പായിപ്ര സ്വദേശിനി സൈനബ ബഷീറിനാണ് കാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു അപകടം നടന്നത്. കുടുംബസമേതം മാളിൽ എത്തിയ സൈനബ ടോയ് ബസിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. പുതുതായി മാളിൽ എത്തിച്ച ടോയ് ബസ് നിയന്ത്രിച്ചിരുന്ന ആളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയും താഴെ വീണ ഇവരുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. ഉടൻ തന്നെ സൈനബയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ കയറ്റി ചുറ്റിക്കറങ്ങുന്ന ഇത്തരം ടോയ് ബസുകൾ മാളുകളിൽ പ്രവർത്തിപ്പിക്കുമ്പോൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ സംഭവത്തിൽ അത്തരം നിർദേശങ്ങൾ പാലിച്ചോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ‌ 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഡിഎഫ് സുനാമിയില്‍ നില തെറ്റി വയനാട്ടിലെ 'മോസ്‌കോ'; സിപിഎം കോട്ടയിലെ വോട്ട് ചോർച്ചയിൽ അമ്പരന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍
കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെട്ടി; ഭർത്താവിന് 12 വർഷം കഠിനതടവ്