
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മെയ് ഒമ്പത് മുതൽ 15 വരെയുള്ള ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുപ്പത് ശതമാനത്തിനു മുകളിൽ. ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത് 45 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.
മെയ് ഒൻപത് മുതൽ 15 വരെയുള്ള കണക്കുകൾ പ്രകാരം ഒളവണ്ണ (45), തൂണേരി (44), കോട്ടൂർ (38), ചേളന്നൂർ (37), രാമനാട്ടുകര (37), വാണിമേൽ(37), അഴിയൂർ (36), കാരശ്ശേരി (36), ഫറോക്ക് (35), കക്കോടി (35), ഉണ്ണികുളം (35), വളയം (35), കൊടിയത്തൂർ (34), കാക്കൂർ (33), ഒഞ്ചിയം (33), പനങ്ങാട് (33), വേളം (33), ചെറുവണ്ണൂർ (32), കടലുണ്ടി (32), കുന്നുമ്മൽ (32), തലക്കുളത്തൂർ (32), തിരുവള്ളൂർ (32), എടച്ചേരി (31), ഓമശ്ശേരി (31), പെരുവയൽ (31), ചെക്യാട് (30), കട്ടിപ്പാറ(30), നാദാപുരം(30), നടുവണ്ണൂർ (30), പെരുമണ്ണ (30) ശതമാനം എന്നിങ്ങനെയാണ് ടി പിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ.
46 തദ്ദേശസ്ഥാപനങ്ങളിലെ ടിപിആർ നിരക്ക് 20 നും 30 ശതമാനത്തിനും ഇടയിലാണ്. ചങ്ങരോത്ത്(19), ആയഞ്ചേരി( 17) എന്നി രണ്ടു പഞ്ചായത്തുകളിൽ ടിപിആർ 20 ശതമാനത്തിൽ താഴെയാണ്. ജില്ലയിൽ മെയ് മൂന്നു മുതൽ ഒൻപത് വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ടിപിആർ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.
ഏപ്രിൽ 12 മുതൽ 18 വരെയുള്ള ആഴ്ചയിലും ഏപ്രിൽ 19 മുതൽ 25 വരെയുള്ള ആഴ്ചയിലും 12 തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരുന്നു ടിപിആർ നിരക്ക് മുപ്പതിനു മുകളിലായത്. ഏപ്രിൽ 26 മുതൽ മെയ് രണ്ടു വരെയുള്ള ആഴ്ചയിൽ 28 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ മുപ്പതിനു മുകളിലുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam