ഓട്ടുപാറയിൽ നിന്ന് 20 ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇതിന് വിപണിയിൽ ഏകദേശം 5 ലക്ഷം രൂപ വിലവരും. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ 'തന' എന്നറിയപ്പെടുന്ന ഈ മയക്കുമരുന്ന് ചെറിയ ഡപ്പികളിലാക്കിയാണ് വിറ്റിരുന്നത്.
തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി നസീറൂള്‍ ഹുസൈനെ (29) എക്‌സൈസ് റേഞ്ച് ഇന്‍സെപ്‌റക്ടര്‍ ജീന്‍ സൈമണും സംഘവും അറസ്റ്റ് ചെയ്തു. വിപണിയില്‍ ഉദ്ദേശം 5,00,000 വില മതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് ''തന'' എന്നറിയപ്പെടുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് നാട്ടിലെത്തുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല്‍ വിലക്കാണ് വിപണില്‍ വിറ്റു വരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു എം.കെ., പ്രശാന്ത് വി., കൃഷ്ണകുമാര്‍ പി.പി., കെ.വി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യതുല്‍ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൂര്‍ജ, സോന, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.


