യന്ത്രത്തകരാര്‍; താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി, മൂന്ന് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Published : Nov 15, 2020, 10:22 PM IST
യന്ത്രത്തകരാര്‍; താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി, മൂന്ന് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Synopsis

 വൈകിട്ട് താമരശേരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച്, ആറ് മണിയോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. 

കോഴിക്കോട്: യന്ത്രത്തകരാര്‍ കാരണം ലോറി വഴിയില്‍ കുടുങ്ങിയത് മൂലം താമരശ്ശേരി ചുരം റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതാം വളവിന് താഴെ റോഡില്‍ വീതി കുറഞ്ഞ ഭാഗത്തായാണ് ഉച്ചക്ക് മൂന്ന് മണിയോടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. 

വീതി കുറഞ്ഞ ഭാഗമായതിനാല്‍, അരികിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്തവിധം ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഭാഗത്ത് വൈത്തിരി വരെയും താഴെ അടിവാരം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് താമരശേരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച്, ആറ് മണിയോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. 

കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നതിനാല്‍ ലോറി മാറ്റിയിട്ടും ഗതാഗതം സുഗമമായിട്ടില്ല. താമരശേരി ട്രാഫിക് പൊലിസും ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്