പുരയിടത്തിലെ തെങ്ങിന് മുകളിൽ വച്ച് ഹൃദയാഘാതം വന്ന് മധ്യവയസ്കന്‍ മരിച്ചു

Published : Nov 15, 2020, 08:52 PM IST
പുരയിടത്തിലെ തെങ്ങിന് മുകളിൽ വച്ച് ഹൃദയാഘാതം വന്ന് മധ്യവയസ്കന്‍ മരിച്ചു

Synopsis

സെക്യൂരിറ്റി ജീവനക്കാരനായ ബാബു ഇന്ന് രാവിലെയാണ് മരുന്നടിക്കാനായി തെങ്ങിന് മുകളില്‍ കയറിയത്.

ചേർത്തല: പുരയിടത്തിലെ തെങ്ങിന് മുകളിൽ മരുന്നടിയ്ക്കാൻ കയറിയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഞ്ഞിക്കുഴി പൂപ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ  അരുണകിരൺ വീട്ടിൽ ചന്ദ്രശേഖരകുറുപ്പ്  (ബാബു 57 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് തെങ്ങിന് മുകളിൽ വച്ചു തന്നെ മരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനായ ബാബു ഇന്ന് രാവിലെയാണ് മരുന്നു തളിയ്ക്കാനായാണ്  കയറിയത്. തുടർന്ന് അബോധാവസ്ഥയിൽ തെങ്ങിന് മുകളിൽ ഓലകൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് വീട്ടുകാർ കണ്ടതോടെ ചേർത്തല അഗ്നിശമന സേനയെ വിവരമറിച്ചു. അഗ്നിശമനജീവനക്കാരും നാട്ടുകാരും ചേർന്ന്  വലയിൽ കെട്ടിയാണ് താഴെ ഇറക്കിയത്. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്