
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിന് ഒൻപതാം വളവിന് എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരം പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.
കെഎസ്ആർടിസി മിനി ബസുകൾ നടത്തുന്ന ചെയിൻ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് ബസുകൾക്ക് കടന്നുപോകാൻ ആവാത്തതിനാൽ ഒൻപതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസിൽ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാൻ. ദീർഘദൂര സർവീസുകൾ രാത്രിയിൽ ചുരത്തിലൂടെ കടന്നുപോയിരുന്നു എങ്കിലും അതിനും ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തി. ഇനിമുതൽ കുറ്റ്യാടി ചുരം വഴി മാത്രമേ ദീർഘദൂര ബസുകൾക്ക് സർവീസ് നടത്താനാകൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam