ഇന്ധനം തീർന്നു, ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്

Published : Nov 12, 2025, 07:46 AM IST
thamarassery churam

Synopsis

ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌കഴിഞ്ഞ ദിവസങ്ങളിലും വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ​ഗതാ​ഗതക്കുരുക്കുണ്ടായത്. നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അം​ഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാ​ഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വാഹനങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയാള ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാവാനാണ് സാധ്യത.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി