അവധി ആഘോഷിക്കാൻ പൊന്മുടി പോകുന്നവരുടെ ശ്രദ്ധക്ക്, തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Published : Apr 22, 2026, 11:21 PM IST
road closed

Synopsis

നെടുമങ്ങാട് നിന്നും 8-ാം കല്ലിലൂടെ വരുന്ന വാഹനങ്ങൾ കാച്ചാണി -മുക്കോല -വഴയില റോഡിലൂടെ പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്. മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റർ വീതിയിൽ വഴി അനുവദിച്ചു ചെറിയ വാഹനങ്ങൾ കടത്തിവിടും.

തിരുവനന്തപുരം: വഴിയില-പഴകുറ്റി നാലുവരിപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട് നാളെ മുതൽ തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. നെടുമങ്ങാട്-വേങ്കോട്-മുക്കോല വഴി വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾഏണിക്കര-നെട്ടയം-കല്ലയം-പള്ളിമുക്ക്-വഴിയില വഴി പേരൂർക്കട ഭാഗത്തേയ്ക്കും തിരിച്ചും പോകേണ്ടതാണ്. നെടുമങ്ങാട് നിന്നും 8-ാം കല്ലിലൂടെ വരുന്ന വാഹനങ്ങൾ കാച്ചാണി -മുക്കോല -വഴയില റോഡിലൂടെ പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.

മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റർ വീതിയിൽ വഴി അനുവദിച്ചു ചെറിയ വാഹനങ്ങൾ കടത്തിവിടും. വഴിയില-ആറാംകല്ല് ഭാഗം വരെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാം. കരകുളം പഞ്ചായത്ത് ഓഫീസിൽ മന്ത്രി ജി. ആർ. അനിലിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും യോഗമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കൂടുതൽ നിയന്ത്രണങ്ങൾ മൂന്നാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതകർക്ക് നേരെ ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിന ജലം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മേയർ വിവി രാജേഷ്
ലഹരി വിൽപന എക്സൈസിനെ അറിയിച്ചു, 22കാരനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച 28കാരൻ പിടിയിൽ