
നെടുമങ്ങാട്: എയർഗൺ ഉപയോഗിച്ച് 22കാരനെ കൊലപ്പെടുത്താൻ ശ്രമം, 28കാരൻ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സംഭവം. ചുള്ളിമാനൂർ സ്വദേശി അൻസർ (28)നെയാണ് നടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ ലഹരി കച്ചവടം നടക്കുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. ആനാട് സ്വദേശിയായ സഞ്ജയ് എന്ന 22കാനെയാണ് അൻസർ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam