വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നു, സമയത്ത് ഓഫീസിലെത്താൻ കഴിയുന്നില്ല, ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച്

Published : Oct 20, 2023, 10:38 AM ISTUpdated : Oct 20, 2023, 11:38 AM IST
വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നു, സമയത്ത് ഓഫീസിലെത്താൻ കഴിയുന്നില്ല, ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച്

Synopsis

സമയത്തിന് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താന്‍ കഴിയുന്നില്ലെന്നാണ് പരാതി.

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പുഴ എറണാകുളം പാസഞ്ചറിലെ യാത്രക്കാരാണ് ദുരിതമീ യാത്ര എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ച്, യാത്ര ചെയ്തു പ്രതിഷേധിച്ചത്. ട്രെയിനുകൾ പിടിച്ചിടാൻ തുടങ്ങിയതോടെ നട്ടംതിരിഞ്ഞാണ് ലക്ഷ്യസ്ഥാനത്ത്  എത്തുന്നത് എന്ന് യാത്രക്കാർ പറഞ്ഞു 

വന്ദേ ഭാരതിനു കടന്നുപോകാനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് പതിവായതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിൽ ആയത്. പലരും ഓഫീസുകളിൽ എത്താൻ വൈകുന്നതും വീടുകളിൽ തിരിച്ചെത്താൻ വൈകുന്നതും പതിവായി. യാത്രക്കാരുടെ ദുരിതം വാർത്ത പരമ്പരയായി ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രശ്നപരിഹാരം ഇല്ലാത്തതിനാലാണ് യാത്രക്കാർ ബാഡ്ജ് ധരിച്ച് യാത്ര ചെയ്ത് പ്രതിഷേധിച്ചത്. ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്. വന്ദേ ഭാരതത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജംഗ്ഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക്  ഇവർ പരാതി നൽകി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് തീരുമാനം. ഫ്രണ്ട്സ് ഓണ്‍ റെയിൽസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

കേന്ദ്രം അനുഭാവത്തോടെ പരിഗണിക്കും, വന്ദേഭാരതിൽ സുപ്രധാന അറിയിപ്പുമായി മുരളീധരൻ; കേരളത്തിൽ ഒരു സ്റ്റോപ്പ്‌ കൂടി

മൂന്ന് മണിക്കൂറൊക്കെയാണ് ട്രെയിൻ പിടിച്ചിടുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു