അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍; വയനാട്ടില്‍ ട്രാവൽ ഏജൻസി ഉടമയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 24, 2021, 9:35 AM IST
Highlights

കഴിഞ്ഞ ദിവസം വ്യാജ ആർടിപിസിആർ ഉപയോഗിച്ച് കർണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീച്നഹള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് രഞ്ജിത്ത് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതാണെന്ന് കണ്ടെത്തുകയായിരുന്നു. 

പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിനിടയിലും അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്. ചെക്ക് പോസ്റ്റില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാക്കള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ ആളെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. വെള്ളമുണ്ടയിലെ ട്രാവൽ ഏജൻസി ഉടമ രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസം വ്യാജ ആർടിപിസിആർ ഉപയോഗിച്ച് കർണാടകയിലേക്ക് കടന്ന രണ്ട് പേരെ ബീച്നഹള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് രഞ്ജിത്ത് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതാണെന്ന് കണ്ടെത്തുകയായിരുന്നു. 

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും കര്‍ണാടകയില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുകയും ചെയ്തതിന് പിന്നാലെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദഗ്ധപരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഇവരെ നേരത്തെ കേരള പൊലീസിന് കൈമാറിയിരുന്നു. 

മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവർ ഒഴികെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി വയനാട് നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. വയനാട്ടിൽ ആകെ 6, 51, 968 പേരാണ് 18 വയസിന് മുകളിൽ ഉള്ളവർ. ഇതിൽ 6, 11, 430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായത്. മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരും സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!