
തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും. ഒരു ട്രാൻസ്ജെൻഡർ പുലി ഉൾപ്പെടെ 7 പുലികളാണ് ഇറങ്ങുന്നത്. കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് മണി വരെയാണ് അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളി.
ചരിത്രത്തിലാദ്യമായി തൃശൂരില്‍ നാളെ പെണ്‍പുലികള്‍ ഇറങ്ങുന്നു
പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും ഓൺലൈൻ വഴി ലോകത്തുള്ള എല്ലാവര്‍ക്കും പുലിക്കളി കാണാം.അതേസമയം വിയ്യൂർ ദേശത്തിന്‍റെ ഒറ്റപുലി സ്വരാജ് റൗണ്ടിൽ ഇറങ്ങും. നാല് മണിക്ക് നായ്ക്കനാൽ വഴി കേറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും.
പുലിക്കൂട്ടത്തിലെ രാജാവായി അറുപതാണ്ട് വിലസിയ ചാത്തുണ്ണി കാരണവർ ഇത്തവണ പുലിക്കളിക്കില്ല
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുലി പുലിക്കളിയുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റർ കേരള പട്ടം നേടിയ പ്രവീൺ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam