
ഹരിപ്പാട്: ട്രാവൽസ് മാനേജരേ ദേഹോപദ്രവമേൽപ്പിച്ച കേസിൽ പുനരന്വേഷണത്തിൽ പ്രതി അറസ്റ്റിലായി. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് മുറിയിൽ പാരേത്ത് വീട്ടിൽ അനൂപ് പി ജെ (35) ആണ് അറസ്റ്റിലായത്. 2021 ജനുവരി മൂന്നിന് രാത്രി പതിനൊന്ന് മണിയോടെ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപമുള്ള അനിഴം ട്രാവൽസിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മാനേജറായിരുന്ന രോഹിത്തിനെ കഠിനമായി ദേഹോപദ്രവമേൽപ്പിച്ച കേസിലെ അഞ്ചാം പ്രതിയാണ് അനുപ്. കുറ്റകൃത്യത്തിന് ശേഷം ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
കേരള ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ഈ കേസ് കരീലക്കുളങ്ങര പൊലീസ് പുനരന്വേഷണം നടത്തുകയായിരുന്നു. ബംഗളൂരുവിൽ ഒളിവൽ കഴിഞ്ഞിരുന്ന പ്രതിയെ കായംകുളം ഡിവൈഎസ്പി അജയനാഥ് ജി യുടെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര എസ് എച്ച് ഒ സുനീഷ്എ ൻ ,എസ്ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam