മരം വീണ് ചെന്നിത്തലയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു, ഷോക്കേറ്റ് പോത്ത് ചത്തു

Published : Jul 16, 2024, 08:29 PM IST
മരം വീണ് ചെന്നിത്തലയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു, ഷോക്കേറ്റ് പോത്ത് ചത്തു

Synopsis

മൃഗഡോക്ടർ പ്രിൻസ് മോന്റെ നേതൃത്വത്തിൽ പോത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് ചെന്നിത്തലയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇതിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റ് ഒരു പോത്ത് ചത്തു. ചെന്നിത്തല പഞ്ചായത്ത് 18 -ാം വാർഡ് പുതുവേലിൽ ജനാർദ്ദനന്റെ (53) വളർത്തുപോത്താണ് ചത്തത്.

വീടിനു സമീപത്ത് ചിത്തിരപുരം ഭാഗത്തായുള്ള പുരയിടത്തിൽ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പോത്തിന്റെ കാലിൽ പൊട്ടിവീണ 11 കെ വിയുടെ വൈദ്യുത ലൈൻ കുരുങ്ങിയ നിലയിലായിരുന്നു. കന്നുകുട്ടി പരിപാലനം നടത്തി ഉപജീവനം നടത്തുന്ന ജനാർദ്ദനൻ പോത്തിനെ വളർത്തി വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പോത്തിന്റെ ദാരുണാന്ത്യം ജനാർദ്ദനന്‍റെ സ്വപ്നങ്ങളെ തകിടം മറിച്ചത്. മൃഗഡോക്ടർ പ്രിൻസ് മോന്റെ നേതൃത്വത്തിൽ പോത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.

ചരിത്രം കുറിച്ച് കോടീശ്വർ സിംഗ്, മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി; ഒപ്പം ജസ്റ്റിസ് മഹാദേവനും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ