
കണ്ണൂർ: കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണു.പാനൂരിൽ കൃഷിനാശം ഉണ്ടായി.ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു.മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam