വനത്തില്‍ വാഹനവുമായി അതിക്രമിച്ചു കയറി, ഉദ്യോഗസ്ഥരെ മര്‍ദിച്ചു; യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 6, 2021, 12:43 PM IST
Highlights

വട്ടവട സന്ദര്‍ശത്തിനെത്തിയ യുവാക്കള്‍ പാമ്പാടുംചോല നേച്ചര്‍ ക്യാമ്പിനു സമീപമുള്ള പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ മേയുന്നത് കണ്ട് വാഹനം പുല്‍മേട്ടിലേക്ക് ഓടിച്ചു കയറ്റി കാട്ടുപോത്തുകളെ വിരട്ടി ഓടിച്ചു.
 

ഇടുക്കി: വനമേഖലയില്‍ വാഹനവുമായി അതിക്രമിച്ച് കയറി വനം ജീവനക്കാരെ ആക്രമിച്ച ആറ് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ചെറിയ വെിനല്ലൂര്‍ കോട്ടയ്ക്കാവിള ഇളമാട് സ്വദേശി ജിബിന്‍ വര്‍ഗീസ് (26), സുഹൃത്തുക്കളും നാട്ടുകാരുമായ ഷെമീര്‍ (31), രജ്ഞിത്ത് (26), ജിതിന്‍ ബാബു (28), ജിജോ ബേബി (29), ഷിബിന്‍ ബേബി (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലാണ് സംഭവം. 

വട്ടവട സന്ദര്‍ശത്തിനെത്തിയ യുവാക്കള്‍ പാമ്പാടുംചോല നേച്ചര്‍ ക്യാമ്പിനു സമീപമുള്ള പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ മേയുന്നത് കണ്ട് വാഹനം പുല്‍മേട്ടിലേക്ക് ഓടിച്ചു കയറ്റി കാട്ടുപോത്തുകളെ വിരട്ടി ഓടിച്ചു. ഇതു കണ്ട് നേച്ചര്‍ ക്യാമ്പിലുണ്ടായിരുന്ന നാല് വാച്ചര്‍മാര്‍ ഓടിയെത്തിയെങ്കിലും ഇവരെ ആക്രമിച്ച ശേഷം ഇവര്‍ വാഹനവുമായി കടന്നു കളഞ്ഞു. നേച്ചര്‍ ക്യാമ്പില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പാടും ചോലചെക്ക് പോസ്റ്റില്‍ വച്ചാണ് വാഹനം തടഞ്ഞ് വനപാലകര്‍ ഇവരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പീരുമേട് ജയിലിലേക്ക് റിമാന്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!