
പാലക്കാട്: മീങ്കരഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖത്തും ശരീരത്തുമുള്ള ഈ പാടുകളാണ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലേക്ക് കുടുംബത്തെ നയിച്ചത്. മരണത്തിൽ സംശയമുണ്ടെന്നറിയിച്ച് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ കുടുംബം നിരവധി തവണ കയറിയിറങ്ങി. പക്ഷേ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.നാല് മാസം ഗർഭിണിയാണ്
കഴിഞ്ഞയാഴ്ച്ചയാണ് ശിവരാജനെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീങ്കര ഡാമിലെ അംഗീകൃത മത്സ്യത്തൊഴിലാളികൾ തന്റെ സഹോദരനെ തല്ലിക്കൊല്ലുകയായിരുന്നെന്നാണ് തങ്കരാജ് പറയുന്നത്. മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതു വരെ കിട്ടിയിട്ടില്ല. ഇതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ ശിവരാജന്റെ മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ പ്രാഥമികമായി മനസിലാക്കാൻ കഴിഞ്ഞതെന്നും വിശദമായ റിപ്പോർട്ട് വന്നതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നുമാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam