
മലപ്പുറം: ജില്ലയിൽ ഹയർ സെക്കന്ററി സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കായറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ഡോ. എ കെ സൽമാൻ താനൂർ, ഹാദി ഹസ്സൻ, മുഹമ്മദ് പൊന്നാനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനേഴാളം പ്രവർത്തകർക്ക് പരിക്കേറ്റു. മുഹ്സിൻ താനൂരിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam