ഉറങ്ങുന്നതിടെ വസ്ത്രത്തിൽ തീ പടർന്ന് ആദിവാസി യുവതിക്ക് പൊള്ളലേറ്റു

Published : Sep 24, 2019, 09:02 PM IST
ഉറങ്ങുന്നതിടെ  വസ്ത്രത്തിൽ തീ പടർന്ന് ആദിവാസി യുവതിക്ക് പൊള്ളലേറ്റു

Synopsis

 ഉറക്കത്തിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. രാത്രിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും കാലവർഷത്തിൽ റോഡ് പൂർണ്ണമായി ഇല്ലാതായത് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് തിരിച്ചടിയായി

ഇടുക്കി: രാത്രി ഉറങ്ങുന്നതിടെ  വസ്ത്രത്തിൽ തീ പടർന്ന് ആദിവാസി യുവതിക്ക് പൊള്ളലേറ്റു. ഇടമലക്കുടി പരപ്പയാർ കുടിയിൽ രേവതിക്കാണ് തിങ്കളാഴ്ച രാത്രിയിൽ പൊള്ളലേറ്റത്. തണുപ്പകറ്റാൻ വീട്ടിനുള്ളിൽ തീകത്തിച്ചാണ് രേവതി കിടന്നത്. ഉറക്കത്തിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു.

രാത്രിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും കാലവർഷത്തിൽ റോഡ് പൂർണ്ണമായി ഇല്ലാതായത് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് തിരിച്ചടിയായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ