തേങ്ങയിടാൻ കയറി പാതിവഴിയിൽ കുടുങ്ങി; കൈവിട്ട് നിലത്തേക്ക് വീണ് യുവാവിന് പരിക്ക്, സംഭവം വയനാട്ടിൽ

Published : Dec 16, 2023, 05:17 PM IST
തേങ്ങയിടാൻ കയറി പാതിവഴിയിൽ കുടുങ്ങി; കൈവിട്ട് നിലത്തേക്ക് വീണ് യുവാവിന് പരിക്ക്, സംഭവം വയനാട്ടിൽ

Synopsis

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. തേങ്ങയിടാനായി കയറുന്നതിനിടെ രജ്ഞിത്ത് പാതിവഴയിൽ തെങ്ങില്‍ കുടുങ്ങുകയായിരുന്നു.

സുല്‍ത്താന്‍ബത്തേരി: വനാട്ടിൽ തെങ്ങില്‍ നിന്ന് വീണ് ആദിവാസി യുവാവിന് പരിക്ക്. നഗരത്തിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആദിവാസി യുവാവ് തെങ്ങിൽ നിന്നും വീണത്.  നിലമ്പൂര്‍ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്.  വയനാട് സ്വദേശിയെ വിവാഹം കഴിച്ച് ചീരാല്‍ മുണ്ടക്കൊല്ലിയിലാണ് രഞ്ജിത്ത് ഇപ്പോൾ താമസം. 

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. തേങ്ങയിടാനായി കയറുന്നതിനിടെ രജ്ഞിത്ത് പാതിവഴയിൽ തെങ്ങില്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ബത്തേരി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമം തുടങ്ങിയിരുന്നു. ഇയാളെ താഴെ ഇറക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് ജീവനക്കാരും പൊലീസും നടത്തുന്നതിനിടയില്‍ യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More :  ശീവേലിക്കെത്തിയ 'പാര്‍ഥസാരഥി' ഇടഞ്ഞു; 2 കാറും ടെമ്പോ ട്രാവലറും തകർത്തു, മതിലിടിച്ചിട്ടു, പാപ്പാൻമാരെ വിരട്ടി!

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ