പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്; 1400 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു

Published : Sep 10, 2019, 04:20 PM IST
പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്; 1400 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു

Synopsis

21 ഇനം പച്ചക്കറികളാണ് ഒരു കിറ്റിലുള്ളത്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി.

കൊച്ചി: തിരുവോണത്തിന് പച്ചക്കറി കിറ്റുമായി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ്.  സ്റ്റേഷൻ പരിധിയിലെ നിർധനരായ 1400 കുടുംബങ്ങൾക്ക് പൊലീസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

പൊലീസിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 1400 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തതത്. ഒരു കുടുംബത്തിന് ഓണ സദ്യയൊരുക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഈ കിറ്റിലുണ്ട്. തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിലായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്.

21 ഇനം പച്ചക്കറികളാണ് ഒരു കിറ്റിലുള്ളത്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പൊലീസുകാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും നടന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി