വനമേഖലയിൽ നാടൻ തോക്കുമായി സിആർപിഎഫ് ജവാനും സുഹൃത്തും പിടിയിൽ

Published : Sep 10, 2019, 03:13 PM ISTUpdated : Sep 10, 2019, 03:41 PM IST
വനമേഖലയിൽ നാടൻ തോക്കുമായി സിആർപിഎഫ് ജവാനും സുഹൃത്തും പിടിയിൽ

Synopsis

മുത്തങ്ങ ഫോസ്റ് റേഞ്ചിൽ തോട്ടാമൂലയിൽ വച്ചാണ് മണിപ്പൂർ സിആർപിഎഫ് മണിപ്പൂർ ബറ്റാലിയൻ ജവാൻ സുജേഷിനെയും വിപിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

വയനാട്: നാടൻ തോക്കുമായി വനമേഖലയിൽ വച്ച് സിആർപിഎഫ് ജവാനും സുഹൃത്തും പിടിയിൽ. മുത്തങ്ങ ഫോസ്റ് റേഞ്ചിൽ തോട്ടാമൂലയിൽ വച്ചാണ് മണിപ്പൂർ സിആർപിഎഫ് മണിപ്പൂർ ബറ്റാലിയൻ ജവാൻ സുജേഷിനെയും വിപിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവർക്കെതിരെ അനധികൃതമായി ആയുധം കൈവശം വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുത്തങ്ങ അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി