സുഹൃത്ത് ബൈക്കിൽ കാത്തുനിന്നു, കടയിലേക്ക് കയറിയ രണ്ടാമൻ സാധനം വാങ്ങാനെന്ന വ്യാജേന വയോധികയുടെ സ്വർണമാല പൊട്ടിച്ചു; പിടിയിൽ

Published : Nov 06, 2025, 04:24 PM IST
Chain Snatching

Synopsis

തിരുവനന്തപുരം ഉള്ളൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വയോധികയുടെ രണ്ടുപവന്റെ മാല പൊട്ടിച്ചെടുത്ത പ്രതികളെ പോലീസ് പിടികൂടി. വെഞ്ഞാറംമൂടിലെ സ്ഥാപനത്തിൽ പണയം വെച്ച മാല കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്

തിരുവനന്തപുരം: വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. തിരുവനന്തപുരം പോങ്ങുംമൂട് പനച്ചവിളവീട്ടിൽ അരുൺ(27), നീരാഴി ലെയ്‌ൻ പണയിൽ പുത്തൻവീട്ടിൽ സൂരജ് (27) എന്നവരാണ് അറസ്റ്റിലായത്. ഉള്ളൂർ പ്രശാന്ത് നഗറിൽ വീടിനോടു ചേർന്ന് സ്റ്റേഷനറിക്കട നടത്തുന്ന 70 കാരിയായ വയോധികയുടെ രണ്ടുപവൻ്റെ മാലയാണ് കഴിഞ്ഞ ദിവസം ഇവർ കവർന്നത്.

സാധനം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികൾ കടയിൽ എത്തിയത്. ഹെൽമെറ്റും മാസ്‌കും ധരിച്ച് കടയിൽ കയറിയ അരുൺ വയോധികയുടെ കഴുത്തിൽക്കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തു. ഈ സമയത്ത് കടയ്ക്ക് പുറത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു സൂരജ്. അരുൺ മാല പൊട്ടിച്ചതിന് പിന്നാലെ സൂരജിന്റെ ബൈക്കിൽ ചാടിക്കയറി. പിന്നീട് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ മാല വെഞ്ഞാറമൂട്ടിലുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത പൊലീസ് കുന്നിക്കോടിനടുത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പണയംവയ്ക്കാനും പ്രതികളെ ഒളിവിൽ കഴിയാനും സഹായിച്ച മൂന്നാംപ്രതി ബിനുവിനെയും അറസ്റ്റു ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുപേരെയും റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി