കരിയില കത്തിക്കല്ലേ, വായുമലീകരണം ഒഴിവാക്കാൻ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ

By Web TeamFirst Published Jun 8, 2019, 10:00 AM IST
Highlights

പരിസ്ഥിതി കാക്കാൻ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ. കരിയിലകൾ ജൈവവളമാക്കുന്ന പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭ കരിയിലപ്പെട്ടികൾ സ്ഥാപിച്ചു.

കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേൺ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകൾ എയ്റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് പരിശീലനം നൽകും.

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികൾ സ്ഥാപിച്ചത്. വീടുകളിൽ നിന്നും കരിയിലകൾ ശേഖരിക്കാനും പദ്ധതിയുണ്ട്. കാർബൺ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

click me!