
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ആണ് ഊരിത്തെറിച്ചത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷപെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്‌ലൂരില്‍ വച്ചാണ് അപകടമുണ്ടായത്.
ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
തൃശൂരില്‍ കഞ്ചാവ് മാഫിയാ തലവനടക്കം മൂന്നു പേര്‍ അറസ്റ്റില്‍
തൃശൂര്‍: മരത്താക്കരയില്‍ നിന്നും പുത്തൂരില്‍ നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. മരത്താക്കരയില്‍നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറുപ്പുംപടിയില്‍ നിന്നും 2.750 കിലോ കഞ്ചാവുമായി കുറുപ്പുംപടി സ്വദേശി വിനു (29)വിനെയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷറഫ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു എന്നിവരും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. എ.ഇ.ഐ. കിഷോര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ജി. മോഹനന്‍, കൃഷ്ണപ്രസാദ് എം.കെ, ശിവന്‍ എന്‍.യു, സി.ഇ.ഒമാരായ വിശാല്‍ പി.വി, സനീഷ്‌കുമാര്‍ ടി.സി, സിജൊമോന്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അധ്യാപകരുടെ തമ്മിൽത്തല്ല്: സ്റ്റാഫ് യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ അധ്യാപകൻ ഷാജി അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam