
തിരുവനന്തപുരം : നാളത്തെ പ്രാദേശിക അവധിയിൽ വ്യക്തത നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നവംബർ 14 ഉച്ചക്ക് ശേഷവും പ്രവർത്തി ദിനമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി അനുവദിച്ചിട്ടുള്ള തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടുവരുന്നതുമായ അമ്പൂരി, വാഴിച്ചൽ കള്ളിക്കാട്. ഒറ്റശേഖരമംഗലം കീഴാറൂർ, കളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജുകളിലും ഉള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും നവംബർ 14 ഉച്ചയ്ക്ക് ശേഷം പ്രവർത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.