തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

Published : Jun 17, 2022, 10:10 AM IST
തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന്  ഷോക്കേറ്റ് ഒരാൾ മരിച്ചു

Synopsis

ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്ന് സംശയിക്കുന്നു

തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന്  ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്.  

ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്ന് സംശയിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ