
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗൺസിലിംഗിനായി കുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പോലീസ്, ജുവനൈൽ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പോക്സോ കേസ് പ്രതി വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
ട്യൂഷന് എത്തിയ 15കാരിയെ പീഡിപ്പിച്ച കേസ്, അധ്യാപകന് ഏഴ് വർഷം തടവ് ശിക്ഷ
കണ്ണൂർ: വീട്ടിൽ ട്യൂഷന് വന്ന 15 വയസുകാരിയെ പീഡിപ്പിക്കാർ ശ്രമിച്ച അധ്യാപകന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ തളിപറമ്പ് സ്വദേശി കെ പി വി സതീഷ് കുമാറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷൻ കഴിഞ്ഞു പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോൾ സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. കേസിൽ സതീഷ് കുമാർ അറസ്റ്റിലായതോടെ ഇയാളെ സ്കൂളിൽ നിന്ന് സസ്പെൻഡന്റ് ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറിലധികം തവണ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) അരീക്കോട് എസ്. എച്ച്. ഒ സി. വി ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിക്ക് എതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്‌ഐ അമ്മദ്, എഎസ്‌ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.