പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ടയ്ക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി

By Web TeamFirst Published Aug 19, 2021, 7:44 AM IST
Highlights

2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ ചായ്പ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു

തിരുവനന്തപുരം: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ  കുന്നുകുഴി ഗുണ്ടുകാട് കോളനിയിൽ അരുണിനാണ് (30) കോടതി ശിക്ഷ വിധിച്ചത്. 33 വർഷം കഠിന തടവും 88,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.

കൂടാതെ, ഇരയ്ക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണം. 2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ ചായ്പ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് അനിയനും വീട്ടുകാരും എത്തുന്നത് കണ്ടതോടെയാണ് പെണ്‍കുട്ടിയെ അരുണ്‍ വിട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!