വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത, ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം

Published : Oct 01, 2026, 07:27 PM IST
ZOO

Synopsis

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു.

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.

സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിൽ ഒന്നാണിത്. നിലവിൽ വിവിധ ഇനങ്ങളിലായി ആയിരത്തിലധികം മൃഗങ്ങളും പക്ഷികളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. സിംഹം, കടുവ, കാണ്ടാമൃഗം, മാൻ വർഗ്ഗങ്ങൾ, വിവിധയിനം പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു

പൊതുജനങ്ങൾക്കായി മൃഗശാല സാധാരണ ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ മത്സരിച്ച് ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ, പക്ഷേ പണികിട്ടി: എംവിഡി പിഴയിട്ടത് 1.30 ലക്ഷം രൂപ, 80 നിയമലംഘനങ്ങൾ കണ്ടെത്തി
പ്രായശ്ചിത്തവുമായി എസ്എഫ്ഐ, കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു, യൂത്ത് കോൺ​ഗ്രസും കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ചു