
ചെങ്ങന്നൂര്‍: ട്രോളിങ്ങ് നിരോധനം നിലവില്‍ വന്നതോടെ സ്ഥിര വരുമാനം നിലച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളും തീരദേശ മേഖലയും ദുരതത്തില്‍. ദുരതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങലെ സഹായിക്കാനായി, സാമ്പത്തീകമായി തകര്‍ന്ന ആലപ്പാട് പഞ്ചായത്തിലെ ഭദ്രമുക്ക്, തുമ്പോളി ചിറ, പണിക്കര്‍ക്കടവ്, അഴീക്കല്‍, ചെറിയ അഴീക്കല്‍ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. 25 മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അരി, പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ യോഗ സാധനങ്ങൾ അടങ്ങിയ 2000 രൂപയുടെ ഒരോ കിറ്റ് വിതരണം ചെയ്തു. പ്രപഞ്ചം ക്ലബ്ബാണ് കിറ്റ് വിതരണം നടത്തിയത്. പ്രശസ്ത സിനിമാ നടന്‍ സന്തോഷ് പണ്ഡിറ്റ് കിറ്റുകള്‍ വിതരണം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam