ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

Published : Nov 03, 2024, 04:16 PM ISTUpdated : Nov 03, 2024, 06:03 PM IST
ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

Synopsis

രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്.

കണ്ണൂര്‍: കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയിൽവെ പൊലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലാക്കി.

പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ