കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

Published : Nov 03, 2024, 04:04 PM IST
കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

Synopsis

ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിലേക്ക് പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. പക്ഷേ ബോട്ടുകളില്‍ ഒന്നിന്‍റെ അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടിന്‍റെ വാതില്‍ തുറക്കുകയും ചെയ്തത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബോട്ടുകൾ വീണ്ടും സർവീസ് തുടങ്ങി.

Also Read: വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി