ജാക്കിയെ കുടുക്കാൻ ശേഖരൻ കുട്ടി ചെയ്ത പോലെ...! ഒഎൽഎക്സ് പരസ്യം കണ്ട് എത്തി കൊടും ചതി, പൊലീസ് ബുദ്ധി കുടുക്കി

Published : Apr 05, 2024, 09:06 PM IST
ജാക്കിയെ കുടുക്കാൻ ശേഖരൻ കുട്ടി ചെയ്ത പോലെ...! ഒഎൽഎക്സ് പരസ്യം കണ്ട് എത്തി കൊടും ചതി, പൊലീസ് ബുദ്ധി കുടുക്കി

Synopsis

10,000 രൂപ വാങ്ങി കാറില്‍ എംഡിഎംഎ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30)യെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.

സുല്‍ത്താന്‍ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ ചെന്നൈയില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ  പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം ഈ സര്‍ക്കുലര്‍ പോലീസ് കൈമാറിയിരുന്നു. 

തുടര്‍ന്ന് നാലാം തീയ്യതി എയര്‍പോട്ടിലെത്തിയതോടെ എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞു വെച്ച് ബത്തേരി പൊലീസിന് വിവരം കൈമാറുകയായിരുന്നു. 10,000 രൂപ വാങ്ങി കാറില്‍ എംഡിഎംഎ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30)യെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. വില്‍പനക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങിയാണ് ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചത്. 

ശേഷം മോന്‍സി തന്നെ പൊലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം  17ന് വൈകിട്ടായിരുന്നു  സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഉടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. ഒഎല്‍എക്സില്‍ വില്‍പ്പനക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞു. 
ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തായത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപേരാണ് എന്നും ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിക്ക് പണം നല്‍കി കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്നും പൊലീസ് കണ്ടെത്തി. എസ്ഐ സി എം സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എന്‍ വി ഗോപാലകൃഷ്ണന്‍, എന്‍ വി മുരളിദാസ്, സി എം ലബ്നാസ് എന്നിവരാണ് ബാദുഷയെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ