
തിരുവനന്തപുരം: അപകടകരമായ രീതിയിൽ നമ്പർ പ്ലേറ്റുപോലുമില്ലാത്ത ബൈക്കിൽ റോഡിലൂടെ അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി. പാറശാല സ്വദേശിയായ അഭിജിതിനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. അപകടരമാംവിധം വാഹനമോടിച്ചതിന്, നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിനുമാണ് കേസ്. ഇക്കഴിഞ്ഞ 21 നാണ് ദേശീയ പാതയിലൂടെ അപകടകരമായി അഭിജിത് ബൈക്ക് ഓടിച്ചത്.
പുതിയ അറിയിപ്പ്, കൊല്ലത്ത് രാത്രിയും മഴ തുടരും, തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത
റോംഗ് സൈഡിൽ കയറി മുന്നിലെത്തുന്ന കാറുകളുടെയും കെ എസ് ആർ ടി സി ബസിന്‍റെയും മുന്നിലൂടെ പോലും പാഞ്ഞായിരുന്നു അഭ്യാസം. സുഹൃത്തുക്കളുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട കേരള പൊലീസ് 'എട മോനെ, നമുക്ക് ഉടനെ കാണാം' എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിതിനെ പിടികൂടിയത്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam