വടക്കാഞ്ചേരിക്കടുത്ത് ഉരുള്‍പൊട്ടല്‍; 16-ളം പേര്‍ മണ്ണിനടില്‍

By Web TeamFirst Published Aug 16, 2018, 2:40 PM IST
Highlights

രാവിലെ കുതിരാനിലെ മണ്ണിടിച്ചല്‍ മൂലം പാലക്കാട്-തൃശൂര്‍ റൂട്ടിലെ ഗതാഗതം നിരോധിച്ചിരുന്നു. കോഴിക്കോട്-തൃശൂര്‍ റൂട്ടിലും ഗതാഗതം നിലച്ചു. കണിമംഗലം-പാലയ്ക്കല്‍ പാടശേഖരം നിറഞ്ഞ് വെള്ളം തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് കയറി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. തൃശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ റൂട്ടിസെ ചിറയ്ക്കലില്‍ റോഡില്‍ കനത്ത വെള്ളക്കെട്ടായി. അമ്മാടം-തൃപ്രയാര്‍ റൂട്ടിലും റോഡ് വെള്ളത്തിനടിയിലാണ്. 

തൃശൂര്‍: വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ അഞ്ച് വീടുകള്‍ക്ക് മേലെ മണ്ണിടിഞ്ഞ് വീണിരിക്കുന്നു. 16 പേരോളം ഇവിടെ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേരെ പുറത്തെടുത്ത് മെഡിക്കല്‍ കോളജിലെത്തിച്ചു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. 

ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാല് പേര്‍ മണ്ണിനടിയില്‍പെട്ടിരിക്കുന്നു. ഒരാളെ രക്ഷപ്പെടുത്തി. തൃശൂര്‍ കുറ്റൂര്‍ റെയില്‍വെ ഗെയിറ്റിനടുത്ത് വീടിന്‍റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഒരാള്‍ മരണപ്പെട്ടു. പുതുക്കുളങ്ങര വീട്ടില്‍ രാമദാസാണ് (71) മരിച്ചത്. നഗരത്തിലെ ദയ ജനറല്‍ ആശുപത്രിയിലും സണ്‍ മെഡിക്കല്‍ (ഹാര്‍ട്ട്) സെന്‍ററിലും വെള്ളം കയറി. ദയലില്‍ നിന്നുള്ള കിടപ്പുരോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

രാവിലെ കുതിരാനിലെ മണ്ണിടിച്ചല്‍ മൂലം പാലക്കാട്-തൃശൂര്‍ റൂട്ടിലെ ഗതാഗതം നിരോധിച്ചിരുന്നു. കോഴിക്കോട്-തൃശൂര്‍ റൂട്ടിലും ഗതാഗതം നിലച്ചു. ഇവിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചിരുന്നു. കണിമംഗലം-പാലയ്ക്കല്‍ പാടശേഖരം നിറഞ്ഞ് വെള്ളം തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് കയറി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. തൃശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ റൂട്ടിസെ ചിറയ്ക്കലില്‍ റോഡില്‍ കനത്ത വെള്ളക്കെട്ടായി. അമ്മാടം-തൃപ്രയാര്‍ റൂട്ടിലും റോഡ് വെള്ളത്തിനടിയിലാണ്. 

ജില്ലയുടെ ഉള്‍നാടന്‍ മേഖലകളിലും ബസ് ഗതാഗതമുള്‍പ്പടെ നിര്‍ത്തിവച്ചിട്ടുണ്ട്. ചാലക്കുടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടത്തും ആളുകള്‍ വീടിനുള്ളില്‍ ഒറ്റപ്പെട്ടുകഴിയുന്നതായാണ് വിവിരം. രാവിലെ അതിരപ്പിള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ സൈന്യമുള്‍പ്പടെ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്. നിരവധി ബോട്ടുകളും ഈ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്. തൃശൂരിലെ കൈനൂര്‍, പുത്തൂര്‍ മേഖലയാകെ വെള്ളക്കെട്ടിലായി. ഇവിടങ്ങളില്‍ അളുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടുകഴിയുകയാണ്. നഗരത്തിലെ പെരിങ്ങാവ്, പാട്ടുരായ്ക്കല്‍, കണ്ണംകുളങ്ങര മേഖലകളും വെള്ളക്കെട്ടിലാണ്. പെരിങ്ങാവിലും പാട്ടുരായ്ക്കലിലും ആളുകള്‍ വീടിനുമുകളില്‍ കയറി നില്‍ക്കുന്നതായാണ് വിവരം. 

click me!