പത്തനംതിട്ട രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്; കൊന്നത് ഭ‍ര്‍ത്താവ്, അറസ്റ്റ്

Published : Jul 11, 2023, 05:01 PM ISTUpdated : Jul 11, 2023, 07:16 PM IST
പത്തനംതിട്ട രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്; കൊന്നത് ഭ‍ര്‍ത്താവ്, അറസ്റ്റ്

Synopsis

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭർത്താവ് ജനാർദ്ദനൻ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.  

പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസിൽ വൻ ട്വിസ്റ്റ്. 17 വർഷത്തിനുശേഷം രമാദേവിയുടെ ഭ‍ര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയഡ് പോസ്റ്റ്മാസ്റ്റർ സി ആർ ജനാർദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭർത്താവ് ജനാർദ്ദനൻ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.

 read more മുതലപ്പൊഴിയിൽ നിന്ന് മൂന്നാമത്തെ മൃതദേഹവും കിട്ടി: ഇനി കണ്ടെത്താനുള്ളത് ഒരാളെ; വള്ളം മറിഞ്ഞ് കാണാതായത് 4 പേരെ

2006 മെയ് മാസം 26 നാണ് വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അയൽവാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. 
കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട സ്ഥലവാസിയായ ചുടല മുത്തു എന്ന തമിഴ്നാട്ടുകാരനെ ചുറ്റിപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കൽ പൊലീസിന് ഇയാളോയോ ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താൻ സാധിച്ചില്ല.

എന്നാൽ നിരന്തരമായ അന്വേഷണത്തിൽ, കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രമാദേവിയുടെ ഭ‍ര്‍ത്താവ് റിട്ടയേർഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റർ ജനാർദ്ദനനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

 

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്