പാലക്കാട് രണ്ടിടത്തായി വാഹനാപകടം: വാണിയംകുളത്ത് 3 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒറ്റപ്പാലത്ത് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

Published : Sep 01, 2025, 02:22 AM IST
Accident

Synopsis

പാലക്കാട് വാണിയംകുളത്തും ഒറ്റപ്പാലത്ത് അമ്പലപ്പാറയിലും വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്. കുളപ്പുള്ളി വാണിയംകുളത്തും ഒറ്റപ്പാലം അമ്പലപ്പാറയിലുമാണ് അപകടങ്ങൾ സംഭവിച്ചത്. വാണിയംകുളത്ത് രണ്ട് കാറുകളും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഒറ്റപ്പാലം അമ്പലപ്പാറയിൽ വീട് പണി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാഹനം മറിഞ്ഞുമാണ് അപകടമുണ്ടായത്.

പാലക്കാട് കുളപ്പുള്ളി പാതയിൽ വാണിയംകുളത്ത് പാതിപ്പാറ വളവിലായിരുന്നു അപകടം. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. വീട് കോൺക്രീറ്റിങ്ങ് പണി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് ഒറ്റപ്പാലം അമ്പലപ്പാറയിൽ വച്ച് മറിഞ്ഞത്. ജാർഖണ്ഡ് സ്വദേശികളായ അനിൽ(22), ആനന്ദ്(28), രൂപേഷ്(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാവേലിക്കരയിൽ വീട്ടമ്മയുടെ ക്രൂര കൊലപാതകം: ഏഴര വർഷത്തിന് ശേഷം പ്രതിയെ ശിക്ഷിച്ചു; ജെറിൻ രാജുവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
മേയർ ആയ ശേഷം ആദ്യമായി വീട്ടിലെത്തി വിവി രാജേഷ്, ബൊക്കെ നൽകി ഷാൾ അണിയിച്ച് സ്വീകരിച്ച് എംഎ യൂസഫലി