ജയിലേക്ക് കൊണ്ടുപോകും വഴി ക്ഷപ്പെട്ട പ്രതികള്‍; ഒരാൾ പിടിയിൽ, മറ്റൊരാള്‍ക്കായി രാത്രിയിലും തിരഞ്ഞ് പൊലീസ്

Published : Oct 29, 2025, 11:26 PM IST
accused escaped

Synopsis

മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്താണ് സംഭവം. കവർച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്.

ഇടുക്കി: മൂവാറ്റുപുഴ വാഴക്കുളത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. കവർച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്താണ് സംഭവം. കോടതിയിൽ ഹാജരാക്കി സബ് ജയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ പൊലീസിന്റെ സഹായത്തോടെ വാഴക്കുളം പൊലീസ് പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇരുവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഒന്നരലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു ഇരുവരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാക്കളുടെ കളി കാര്യമായി, ട്രെയിനിലെ ഒരു കമ്പാർട്ട്മെന്‍റാകെ പുക നിറഞ്ഞു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ, പരിഭ്രാന്തി
വടകരയിൽ പെൺ സുഹൃത്തിന്റെ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ കൈയോടെ പൊക്കി പൊലീസ്