നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തി; രണ്ടുപേരെ നർക്കോട്ടിക് വിഭാഗം പിടികൂടി

By Web TeamFirst Published Jul 8, 2020, 3:14 PM IST
Highlights

ഇതര സംസ്ഥനങ്ങളിൽ നിന്നെത്തിക്കുന്ന പുകയില ഉത്പ്പന്നങ്ങൾ സരസമ്മ മുഖേനയാണ് സമീപ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതെന്ന് പൊലീസ് പറഞ്ഞു.

അമ്പലപ്പുഴ: നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയ രണ്ടുപേരെ നർക്കോട്ടിക് വിഭാഗം പിടികൂടി. തകഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കരുമാടി മിൽമ ജംങ്ഷന് സമീപം കച്ചവടം നടത്തുന്ന വേണാട് വീട്ടിൽ സരസമ്മ(40) ചിറത്തറ വീട്ടിൽ അന്നമ്മ(67) എന്നിവരെയാണ് ആലപ്പുഴ നർക്കോട്ടിക് വിഭാഗത്തിലെ പ്രത്യേക സംഘം പിടികൂടിയത്.

തകഴി, കരുമാടി പ്രദേശങ്ങളിൽ യുവാക്കളിലും കുട്ടികളിലും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് സരസമ്മയുടെ കടയിൽ നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.

ഇവർ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് സമീപത്തെ അന്നമ്മയുടെ കടയിലും പരിശോധന നടത്തിയത്. ഇതര സംസ്ഥനങ്ങളിൽ നിന്നെത്തിക്കുന്ന പുകയില ഉത്പ്പന്നങ്ങൾ സരസമ്മ മുഖേനയാണ് സമീപ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

click me!