പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി വീട് വിട്ടിറങ്ങി; ജീവിക്കാൻ മാല മോഷണം, 23 കാരൻ പിടിയിൽ

Web Desk   | Asianet News
Published : Jul 29, 2020, 08:02 AM ISTUpdated : Jul 29, 2020, 08:33 AM IST
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി വീട് വിട്ടിറങ്ങി; ജീവിക്കാൻ മാല മോഷണം, 23 കാരൻ പിടിയിൽ

Synopsis

പ്രതികൾ ഇത്തരത്തിൽ മറ്റു കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും കവർച്ച ചെയ്ത മാല റിക്കവറി നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ക്ഷേത്രത്തിനു സമീപം റോഡിൽ നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ചനടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗ് (23) ആണ് പിടിയിലായത്. 

കഴിഞ്ഞ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച്  അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കിൽ വന്ന രണ്ടുപേർ പൊട്ടിച്ച് ബൈക്ക് വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി വീടുവിട്ട് ഇറങ്ങേണ്ടി വന്നതായും ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇതെന്ന് പറഞ്ഞു. ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും  പ്രതി  പൊലീസിനോട് വ്യക്തമാക്കി. പ്രതികൾ ഇത്തരത്തിൽ മറ്റു കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും കവർച്ച ചെയ്ത മാല റിക്കവറി നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രദ്ധയുടെ ജീവൻ കാളിയാർ പുഴയെടുത്തു, ഉല്ലാസയാത്രയ്ക്ക് കണ്ണീരവസാനം
കിഫ്ബിയിലൂടെ 23.31 കോടി, കാട്ടാക്കട താലൂക്ക് ആശുപത്രിക്ക് പുതിയ 6 നില കെട്ടിടം; ഉദ്ഘാടനം 27ന് മന്ത്രി വീണാ ജോർജ്ജ്